KeralaNEWS

കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണം അപഹരിച്ചു; ശബരിമലയില്‍ ദേവസ്വം ജീവനക്കാരൻ വിജിലൻസിന്‍റെ പിടിയില്‍

പത്തനംതിട്ട:  കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണം അപഹരിച്ച ദേവസ്വം ജീവനക്കാരൻ ശബരിമലയിൽ വിജിലൻസിന്‍റെ പിടിയില്‍.

ഏറ്റുമാനൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജികുമാര്‍ ആണ് പിടിയിലായത്. മാസപൂജ വേളയില്‍ ശബരിമലയില്‍ ജോലിക്ക് എത്തിയതായിരുന്നു ഇയാൾ. ദേവസ്വം വിജിലൻസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

Signature-ad

മിഥുനമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്ന്ത്. തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി കെ ജയരാമന്‍ നമ്ബൂതിരിയാണ് ക്ഷേത്ര ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചത്. അ‍ഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 20ന് രാത്രി നട അടയ്ക്കും.

Back to top button
error: