തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തിപ്രാപിക്കുന്നു.നാളെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട മുതല്‍ തൃശ്ശൂര്‍ വരെയും മലപ്പുറത്തുമാണ് യെല്ലോ അലര്‍ട്ട്.ബാക്കി ജില്ലകളില്‍ ഗ്രീൻ അലര്‍ട്ട് ആണ്.സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ കിട്ടിയേക്കും എന്നാണ് റിപ്പോർട്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.ശക്തമായ കാറ്റിനും സാധ്യതയുണ്ട്.