പത്തനംതിട്ട: പന്തളത്ത് കഞ്ചാവുമായി രണ്ടു അന്യ സംസ്ഥാനത്തൊഴിലാളികളെ എക്സൈസ് സംഘം പിടികൂടി.
പശ്ചിമബംഗാള്‍ സ്വദേശികളായ ജിയാറുള്‍, (22) പര്‍വ്വേസ് ഷേക്ക് (24) എന്നിവരാണ് അറസ്റ്റിലായത്. ജിയാറുളില് നിന്ന് 650 ഗ്രാമും പര്‍വേസ് ഷേക്കില്‍ നിന്ന് 25 ഗ്രാം കഞ്ചാവുമാണു പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് എൻ.എസ്.എസ് കോളേജ് – കടയക്കാട് റോഡില്‍ നിന്നാണ് ഇരുവരും പിടിയിലായത്.എക് സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു എന്‍. ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.