CrimeNEWS

മാതാപിതാക്കളെ പരിചരിക്കാനെത്തിയ ഹോംനഴ്‌സിനെ നിരവധി തവണ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍

തൃശൂര്‍: ഹോം നഴ്‌സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. മതിലകം ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ഡിസംബറിലാണ് യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കുന്നത്.

Signature-ad

സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Back to top button
error: