KeralaNEWS

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്ഐ നേതാവ് മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ലോറി സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. താമരശ്ശേരി വട്ടക്കൊരു സ്വദേശി അഖില്‍ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ചായിരുന്നു അപകടം.

ഇവര്‍ സഞ്ചരിക്കുകയായിരുന്നു സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയാണ് അഖില്‍ മരിച്ചത്. ഡിവൈഎഫ്ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ് അഖില്‍.

Back to top button
error: