Social MediaTRENDING

ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്; ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ!

ൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ ആയെന്നാണർത്ഥമെന്നാണ് പൊലീസ് പറയുന്നത്.

ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തുമെന്നും ഫോണിൽ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോണിൽ മറ്റു സ്വകാര്യവിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും തട്ടിപ്പുകാർ കൈവശപ്പെടുത്താൻ ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Signature-ad

കേരള പൊലീസിൻറെ കുറിപ്പ് പൂ‍ർണരൂപത്തിൽ

ശ്രദ്ധിക്കണേ !!
ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ ആയെന്നാണർത്ഥം. കാരണം ആ ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തും. മാത്രമല്ല, നിങ്ങൾക്ക് ലഭിക്കുന്ന തുകയ്ക്ക് ഭീമമായ പലിശയായിരിക്കും തട്ടിപ്പുകാർ ഈടാക്കുന്നത്. പലിശയുൾപ്പെടെ ഉള്ള തുക തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിങ്ങളുടെ ഫോണിൽ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തും. ഫോണിൽ മറ്റു സ്വകാര്യവിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും തട്ടിപ്പുകാർ കൈവശപ്പെടുത്താൻ ഇടയുണ്ട്. ഇനിയും ഇൻസ്റ്റൻറ് ലോണുകൾക്ക് പിന്നാലെ പായണം എന്ന് തോന്നുന്നുണ്ടോ?

Back to top button
error: