തൃശൂര്‍: പുഴയ്ക്കല്‍ പാടത്തിനു സമീപം ഓടിക്കൊണ്ടിരുന്ന വണ്ടിക്കു മുകളിലേക്കു മരവും ഇലക്ട്രിക് പോസ്റ്റും ഒടിഞ്ഞുവീണു.
വാഹനത്തിലുണ്ടായിരുന്ന ജോജി, സത്യ, സുരേഷ് എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്നു കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി ലൈൻ ഓഫ് ചെയ്തശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തൃശൂരില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസര്‍ ടി.എസ്. ഷാനവാസ്, സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫീസര്‍ ജോതികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.