KeralaNEWS

വിദ്യക്കെതിരേ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിനുമായി കെഎസ് യു; ‘വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല’ ഇനാം

തിരുവനന്തപുരം: അധ്യാപക ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിന്റെ ലുക്കൗട്ട് നോട്ടീസ് ക്യാമ്പെയിന്‍. വിദ്യയെ കണ്ടെത്തുന്നവര്‍ക്ക് ‘വൈലോപ്പിള്ളിയുടേതല്ലാത്ത വാഴക്കുല’യാണ് നോട്ടീസില്‍ ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്.

പോലീസ് ആസ്ഥാനത്തിനു മുന്നിലെ മതിലുകളിലും ബാരിക്കേഡിലും പോലീസ് വാഹനങ്ങളിലും നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കാമ്പെയിന്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു.

Signature-ad

ഈ മാസം 15 വരെ സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ച് പ്രതിഷേധിക്കുമെന്ന് കെഎസ്യു അറിയിച്ചു. വിദ്യയെ സിപിഎം നേതാക്കളാണ് സംരക്ഷിക്കുന്നതെന്നാണ് കെഎസ്‌യുവും കോണ്‍ഗ്രസും ആരോപിക്കുന്നത്.

Back to top button
error: