KeralaNEWS

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ എ കെ ജി സാംസ്കാരിക കേന്ദ്രത്തില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം ആലംകോട് എ കെ ജി സാംസ്കാരിക കേന്ദ്രത്തില്‍ ബാങ്ക് ജീവനക്കാരനും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ചങ്ങരംകുളം ആലംകോട് സ്വദേശി പുലാകൂട്ടത്തില്‍ കൃഷ്ണകുമാര്‍(47)ആണ് മരിച്ചത്.കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയ കൃഷ്ണകുമാറിനെ ഏറെ നേരം കഴിഞ്ഞ് കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക കേന്ദ്രത്തില്‍ ‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Signature-ad

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും സജീവ പാര്‍ട്ടി പ്രവര്‍ത്തകനും ചങ്ങരംകുളം കാര്‍ഷിക വികസന ബാങ്കില്‍ ജീവനക്കാരനുമായിരുന്നു  മരിച്ച കൃഷ്ണകുമാര്‍.

 

ചങ്ങരംകുളം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

Back to top button
error: