KeralaNEWS

എ.ഐ ക്യാമറ ഇടിച്ച് തകര്‍ത്ത് കാര്‍ നിര്‍ത്താതെ പോയി; അന്വേഷണം തുടങ്ങി

പാലക്കാട്: വടക്കഞ്ചേരിയില്‍ നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിച്ച എ.ഐ. ക്യാമറ വാഹനമിടിച്ച് തകര്‍ത്തു. ആയക്കാടുള്ള ക്യാമറയാണ് തകര്‍ത്തത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. രാത്രി 11 മണിയോടെയാണ് സംഭവം. കാറാണ് ഇടിച്ചത്. എന്നാല്‍ വാഹനം കണ്ടെത്താനായില്ല.

ഇടിയുടെ ആഘാതത്തില്‍ എ.ഐ. ക്യാമറ സ്ഥാപിച്ച സ്റ്റാന്‍ഡടക്കമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് സമഗ്രമായ അന്വേഷണമാരംഭിച്ചു. മനഃപൂര്‍വമാണോ അതോ അപകടമാണോ എന്ന കാര്യവും പോലീസ് പരിശോധിക്കും. അതേസമയം, എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് നടക്കും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലാണ് യോഗം. ഗതാഗത കമ്മിഷണറും പങ്കെടുക്കും.

Back to top button
error: