ഹെയര്‍മാസ്ക് തയ്യാറാക്കാം
ഹെയര്‍ മാസ്ക് തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആദ്യം ഒരു സവാള നാലോ അഞ്ചോ കഷ്ണമാക്കിയതാണ് ആവശ്യം. ശേഷം അല്പം കറ്റാര്‍വാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത്. ഇതെല്ലാം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു മിക്സിയില്‍ ഇട്ട് അതിലേക്ക് രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും അല്പം വെള്ളവും മിക്സ് ചെയ്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് വെള്ളം രൂപത്തില്‍ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വെക്കുക.
ഉപയോഗിക്കുന്ന വിധം
തയ്യാറാക്കി വെച്ചിരിക്കുന്ന ഈ മിശ്രിതം തലയോട്ടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസ്സാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂര്‍ കഴിഞ്ഞ് നല്ലതുപോലെ വീര്യം കുറഞ്ഞ ഷാമ്ബൂ അല്ലെങ്കില്‍ ചെറുപയര്‍ പൊടി,അല്ലെങ്കില്‍ ചെമ്ബരത്തി താളി എന്നിവ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. മാറ്റം ഒരു മാസം കൊണ്ട് തന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു.
മുടി കൊഴിച്ചില്‍ അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. എത്ര കഠിനമായ മുടി കൊഴിച്ചില്‍ എങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് താരന്.താരന്റെ പൊടി പോലുമില്ലാതെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം.മുടി കൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മുടി നല്ല സോഫ്റ്റ് ആക്കുന്നതിനും ഇത് സഹായിക്കുന്നു