മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛൻ മഹേഷ് മയക്കുമരുന്നിന് അടിമയായിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാലു വര്‍ഷം കൊണ്ട് ഇല്ലാതാക്കിയത് സ്വന്തം കുടുംബത്തെയാണ്.അതിന്റെ അവസാനത്തെ കടയ്ക്കലാണ് അയാൾ ഇന്നലെ മഴു വച്ചത്.വെട്ടേറ്റ് വീണത് സ്വന്തം രക്തത്തിൽ പിറന്ന ആറുവയസ്സുകാരി നക്ഷത്ര എന്ന കുട്ടി.
ഗൾഫിലായിരുന്ന മഹേഷ് നാട്ടിലെത്തിയത് നാലു വർഷം മുൻപാണ്.ഈ നാലുവർഷം കൊണ്ട് സർവതും തകർത്തു തരിപ്പണമാക്കിയവനാണ് ഇയാൾ. സമ്ബത്തും, വിദ്യാഭ്യാസവും, സ്വാധീനവും എല്ലാമുള്ള കുടുംബം. വെറും നാല് വര്‍ഷത്തെ മയക്കുമരുന്ന് ഉപയോഗം കൊണ്ടാണ് അയാൾ ഈ കുടുംബത്തെ തകര്‍ത്തു തരിപ്പണമാക്കിയത്.ആറു വയസുകാരിയും സ്വന്തം മകളുമായ നക്ഷത്ര എന്ന കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാള്‍ വെട്ടി കൊലപ്പെടുത്തി.രണ്ട് വര്‍ഷം മുൻപ് ഇയാളുടെ ശല്യം സഹിക്കാനാവാതെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.
നാല് വര്‍ഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ അതും ആത്മഹത്യ തന്നെ ആകും എന്നാണ് കരുതുന്നത്.കുട്ടിക്കൊപ്പം വെട്ടേറ്റ ഇയാളുടെ അമ്മ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
ഒന്നേ പറയാനുള്ളൂ..പഴയ പോലെ അല്ല.. സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ യഥേഷ്ടം എല്ലായിടവും ലഭ്യമാണ്.സ്വന്തം മക്കള്‍ അത് പെണ്ണോ ആണോ ആവട്ടെ..എവിടെ പോവുന്നു ആരൊക്കെയാണ് സുഹ്യത്തുക്കള്‍ എന്ന് നിരന്തരമായി ശ്രദ്ധിക്കുക ..ഒപ്പം കുട്ടിക്ക് മാതാപിതാക്കളോട് എന്തും പറയാനുള്ള സാഹചര്യം ബോധപൂര്‍വ്വം വീട്ടില്‍ സൃഷ്ടിക്കണം.എന്തെങ്കിലും സൂചന കിട്ടിയാൽ പോലീസിനെ അറിയിക്കാൻ മറക്കരുത്.അത് സ്വന്തം കുട്ടികളായാൽപ്പോലും.
മാവേലിക്കരയിൽ നടന്നതൊരു ഒറ്റപ്പെട്ട സംഭവമല്ല, ഏത് വീട്ടിലും ഏത് നിമിഷവും ഇത് ആവര്‍ത്തിക്കും.. കാരണം സാമൂഹിക അന്തരീക്ഷം അത്ര ഭീകരമാണ്. മയക്ക് മരുന്ന് വില്പന ലാഭം ഉണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല അതിന് രാജ്യാന്തര ലക്ഷ്യങ്ങളുമുണ്ട്. ശ്രദ്ധിക്കുക ശത്രു നിസാരക്കാരനല്ല…
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാല് വര്‍ഷം കൊണ്ട് സ്വന്തം കുടുംബത്തെ തകര്‍ത്ത് തരിപ്പണമാക്കിയവനാണ്.ആറു വയസുകാരിയും സ്വന്തം മകളുമായ നക്ഷത്ര എന്ന കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാള്‍ വെട്ടി കൊലപ്പെടുത്തി.രണ്ട് വര്‍ഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.നാല് വര്‍ഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.കുട്ടിക്കൊപ്പം വെട്ടേറ്റ ഇയാളുടെ അമ്മ
സുനന്ദ ഗരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡില്‍ നിലയുറപ്പിച്ച മഹേഷിൽ നിന്ന് ആക്രമണം ഭയന്ന് പലരും ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു.വി വരമറിഞ്ഞ് വൻപോലീസ് സംഘം എത്തിയാണ് കൈയ്ക്ക് വെട്ടേറ്റ സുനന്ദയെയും ആക്രമണഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന മഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയത്. നക്ഷത്രയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതിനുശേഷം പോലീസ് വീട് സീലും ചെയ്തു.
മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് (38) ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നാണ് ഇപ്പോൾ ഒടുവിൽ ലഭിക്കുന്ന വിവരം.
ആറുവയസുകാരിയായ നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു.പിന്നാലെ മാവേലിക്കര സബ് ജയിലില്‍ വെച്ച് പ്രതി കഴുത്ത് മുറിക്കുകയായിരുന്നു.ഗുരുതരമായി പരിക്കറ്റേ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.പ്രതിയുടെ നില അതീവഗുതുരമാണെന്നാണ് വിവരം.മകളുടെ കൊലപാതകത്തിന് പിടിയിലായ പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിനോടും സഹകരിച്ചിരുന്നില്ല.