IndiaNEWS

മികച്ച വിദ്യാഭ്യാസം; രാജ്യത്ത് കേരളം ഒന്നാമത്

വര്‍ഷത്തെ പത്താം ക്ലാസ് ഫലം പുറത്തു വന്നപ്പോള്‍ രാജ്യത്തെ 1084 സ്‌കൂളുകളിലും വിജയ ശതമാനം 30 ശതമാനത്തില്‍ താഴെയാണ്.ഗുജറാത്ത് സംസ്ഥാന ബോര്‍ഡില്‍ നിന്നുള്ള 157 സ്‌കൂളുകളില്‍ വിജയ ശതമാനം പൂജ്യമാണ്. സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാര്‍ഥികളുടെ പരാജയ നിരക്ക് സിബിഎസിയ്ക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ഥികളേക്കാള്‍ ഉയര്‍ന്നതാണെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയത്.
2021-22 വര്‍ഷത്തെ പത്താം ക്ലാസ് വിജയ ശതമാനം കണക്കുകൂട്ടുമ്ബോള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന് കീഴില്‍ പഠിക്കുന്നവരില്‍ വെറും അഞ്ച് ശതമാനമാണ് പരാജയപ്പെട്ടത്. അതേസമയം സംസ്ഥാന ബോര്‍ഡിന് കീഴിലുള്ള 16 ശതമാനം വിദ്യാര്‍ഥികള്‍ പരാജയപ്പെട്ടു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്,തമിഴ്‌നാട്, രാജസ്ഥാന്‍, കര്‍ണാടക, ആസാം, വെസ്റ്റ്ബംഗാള്‍, ഹരിയാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് വിജയ ശതമാനം ഏറ്റവും കുറവ്. മധ്യപ്രദേശില്‍ മൊത്തം 81,5363 വിദ്യാര്‍ഥികളില്‍ 40 ശതമാനം വിദ്യാര്‍ഥികളും പരാജയപ്പെട്ടു. 63 ശതമാനം മാത്രമാണ് സംസ്ഥാനത്തെ വിജയ ശതമാനം. ഉത്തര്‍പ്രദേശില്‍ വിജയ ശതമാനം 89.78 ശതമാനമാണ്. സംസ്ഥാനത്ത് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന മൊത്തം വിദ്യാര്‍ഥികളുടെ എണ്ണം 2018-ല്‍ 36,56,272 ആയിരുന്നത് 2023-ല്‍ 31,16,454 ആയി കുറഞ്ഞു.
അതേസമയം കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്.സംസ്ഥാനത്ത് ഈ വര്‍ഷം പത്താം ക്ലാസ് ഫലം പുറത്ത് വന്നപ്പോള്‍ 99.70 ശതമാനം വിദ്യാര്‍ഥികളും വിജയം കൈവരിച്ചു.2960 സെന്ററുകളിലായി ഇത്തവണ റഗുലറായി എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയ 4,19,128 വിദ്യാര്‍ഥികളില്‍ 4,17,864 പേരും ഉപരിപഠനത്തിന് യോഗ്യത നേടി.
 0.44 ശതമാനമാണ് ഇത്തവണ വിജയ ശതമാനത്തിലെ വര്‍ധന. 99.26 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 44,363 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. ഇത് കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരമാണ്.എന്നാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി ഇതല്ല. വിജയ ശതമാനം പരിശോധിക്കുമ്ബോള്‍ സംസ്ഥാന ബോര്‍ഡിന്റെ വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ പലതിലും വിജയ ശതമാനം പൂജ്യം ശതമാനമാണ്.

Back to top button
error: