പത്തനംതിട്ട: വയ്യാറ്റുപുഴയില്‍ വെച്ച് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയില്‍. മീന്‍കുഴി തോട്ടുഭാഗം സ്വദേശി ജിതിനാണ് പിടിയിലായത്.
ഇന്നു പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ജിതിന് പോലീസിന്റെ പിടിയിലാകുന്നത്. ഇന്നലെ വൈകിട്ട് തെളിവെടുപ്പിനിടെയാണ് പ്രതി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കൈവിലങ്ങുമായി ജിതിന് രക്ഷപ്പെടുകയായിരുന്നു.