കുമരകം: തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. കുമരകം 15-ാo വാര്‍ഡിലെ പത്തില്‍ (തേവലക്കാട്ടുശേരി)രാജപ്പന്റെ ഭാര്യ ഭവാനി (79) ആണ് മരിച്ചത്.
തോട്ടിലെ പോള നീക്കം ചെയ്യുന്നതിനിടെ ഭവാനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കുമരകം എസ്എച്ച് മെഡിക്കല്‍ സെന്ററിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.