തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ എ.ഐ കാമറകള്‍ പ്രവർത്തിച്ച് തുടങ്ങും.ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാവും ഈടാക്കുക.
റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ആകെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ല. ഈ വിഷയത്തില്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ് സംസ്ഥാനം.
നേരത്തെ മേയ് 20 മുതല്‍ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.