IndiaNEWS

തിരിച്ചടികളിൽ പാളം തെറ്റി മോദി സർക്കാർ

ഡല്‍ഹി: ആവര്‍ത്തിച്ചുണ്ടാകുന്ന കലാപങ്ങളിലും ദുരന്തങ്ങളിലും ഭീകരാക്രമണങ്ങളിലും മുഖം നഷ്ടപ്പെട്ട്‌ മോദിസര്‍ക്കാര്‍.
അദാനി- -ഹിൻഡൻബര്‍ഗ്‌ റിപ്പോര്‍ട്ട്‌, മണിപ്പുര്‍ കലാപം, ജമ്മു -കശ്‌മീരിലെ ഭീകരാക്രമണങ്ങള്‍, കര്‍ണാടകത്തില്‍ ബിജെപിയുടെ പരാജയം, ബിജെപി എംപിയുടെ ലൈംഗികാതിക്രമം സംബന്ധിച്ച്‌ രാജ്യാന്തര ഗുസ്‌തി താരങ്ങളുടെ വെളിപ്പെടുത്തല്‍ എന്നിവയില്‍ പ്രതിച്ഛായ തകര്‍ന്ന കേന്ദ്രത്തിന്‌ ഒടുവിലത്തെ തിരിച്ചടിയാണ്‌ ബാലാസോറിലെ ട്രെയിൻദുരന്തം.
അഴിമതിവിരുദ്ധ നാട്യത്തിലായിരുന്ന മോദിസര്‍ക്കാരിനെ തുറന്നുകാട്ടിയത്‌ അദാനിയുടെ ഓഹരി തട്ടിപ്പിനെക്കുറിച്ചുള്ള ഹിൻഡൻബര്‍ഗ്‌ റിപ്പോര്‍ട്ടാണ്‌.ബിജെപി ഭരണത്തില്‍ ക്രമസമാധാന തകര്‍ച്ചയും വംശീയ അസ്വാസ്ഥ്യങ്ങളും വര്‍ഗീയ ആക്രമണങ്ങളും എത്രത്തോളം രൂക്ഷമാകുമെന്ന്‌ മണിപ്പുര്‍ കലാപം തെളിയിച്ചു. കോണ്‍ഗ്രസില്‍നിന്ന്‌ എൻ ബീരേൻസിങ്ങിനെ കൂറുമാറ്റി കൊണ്ടുവന്ന്‌ മുഖ്യമന്ത്രിയായി വാഴിച്ചത്‌ മോദിയുടെ നേതൃത്വത്തിലാണ്‌. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാൻ ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സര്‍ക്കാരുകള്‍ക്ക്‌ കഴിയുന്നില്ല. കര്‍ണാടകത്തില്‍ പ്രധാനമന്ത്രി നേരിട്ട്‌ പ്രചാരണം നയിച്ചിട്ടും ജനം ബിജെപിക്കെതിരായി.
ഒരു വര്‍ഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങള്‍ നടന്നതായാണു റെയില്‍വേയുടെ കണക്ക്.അപകടങ്ങളില്‍ 90 ശതമാനവും സംഭവിച്ചത് സിഗ്‌നല്‍ പിഴവുകൾ മൂലവുമാണ്.ഒരു പതിറ്റാണ്ടായി റെയില്‍വേയില്‍ നിയമനങ്ങള്‍ കുറഞ്ഞതോടെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരമാണ് പ്രധാന സുരക്ഷാ ഭീഷണിയായി റെയില്‍വേ ബോര്‍ഡ് വിലയിരുത്തുന്നത്.റെയില്‍വേ ട്രാക്കുകള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്.
അഭിമാന പദ്ധതിയായി അവതരിപ്പിച്ച  വന്ദേഭാരതിലാണ് ഇപ്പോൾ മോദി സർക്കാരിന്റെ ശ്രദ്ധ മുഴുവൻ.ഇതുവരെ 19 വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. 2023 ഓഗസ്റ്റ് 15നു മുന്‍പ് 75 വന്ദേഭാരത് എന്ന ലക്ഷ്യത്തിലെത്താന്‍ കുതിക്കുമ്ബോഴാണ് ബാലസോര്‍ ദുരന്തം.

Back to top button
error: