IndiaNEWS

ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് നടന്നത് 210 ട്രെയിൻ അപകടങ്ങൾ; കേന്ദ്രത്തിന് അത്രപെട്ടെന്ന് ഒഡീഷ ദുരന്തത്തിൽ നിന്ന് കൈകഴുകാനാവില്ല

ന്യൂഡൽഹി:ഒരു വര്‍ഷത്തിനിടെ രാജ്യത്തു ചെറുതും വലുതുമായ 210 അപകടങ്ങള്‍ നടന്നതായാണു റെയില്‍വേയുടെ കണക്ക്.ജീവഹാനി കുറവാണെങ്കിലും അപകടങ്ങളിലെ വര്‍ധന സുരക്ഷാവീഴ്ച സൂചിപ്പിക്കുന്നതാണ്.അപകടങ്ങളില്‍ 90 ശതമാനവും സംഭവിച്ചതു ട്രെയിനുകള്‍ സിഗ്‌നല്‍ മറികടന്നതു മൂലമാണ്.ഷൊര്‍ണൂരിലേക്കുള്ള വേണാട് എക്‌സ്പ്രസ് കഴിഞ്ഞയാഴ്ച മാവേലിക്കരയ്ക്കടുത്തു ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോയത് ഇത്തരത്തിലൊന്നായി കരുതുന്നു.
 
 

വില കുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് സിഗ്‌നലിങ്ങിനും കോച്ച്‌ നിര്‍മാണത്തിനും അടക്കം ഉപയോഗിക്കാന്‍ തുടങ്ങിയത് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷമാണ്.ഓരോ കോച്ചും പരമാവധി ഉപയോഗിക്കാനായി ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റ് (ഓരോ സര്‍വീസും പൂര്‍ത്തിയാകുമ്ബോള്‍ ട്രെയിനിന്റെ ബ്രേക്ക് പരിശോധിച്ച്‌ അതിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുന്ന സര്‍ട്ടിഫിക്കറ്റ്) പോലും ഇല്ലാതെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയതും  ഇക്കാലത്താണ്.
ഒരു പതിറ്റാണ്ടായി റെയില്‍വേയില്‍ നിയമനങ്ങള്‍ കുറഞ്ഞതോടെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ജോലിഭാരവും സുരക്ഷാ ഭീഷണിയായി.ലോക്കോ പൈലറ്റുമാരും ഗാര്‍ഡുമാരും മൂന്നോ നാലോ ദിവസം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഇത് അവരുടെ ഇത് അവരുടെ കാര്യക്ഷമതയെയും പെട്ടെന്നു പ്രതികരിക്കാനുള്ള കഴിവിനെയും ഇല്ലാതാക്കുന്നു.റെയില്‍വേ ട്രാക്കുകള്‍ പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് മേഖലയെയാണു ജീവനക്കാരുടെ ക്ഷാമം കാര്യമായി ബാധിക്കുന്നത്.
അഭിമാന പദ്ധതിയായ വന്ദേഭാരതിലാണ് ഇപ്പോള്‍ റെയില്‍വേയുടെ മുഴുവന്‍ ശ്രദ്ധയും. ഇതുവരെ 19 വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. 2023 ഓഗസ്റ്റ് 15നു മുന്‍പ് 75 വന്ദേഭാരത് എന്ന ലക്ഷ്യത്തിലെത്താന്‍ കുതിക്കുമ്ബോഴാണു ബാലസോര്‍ ദുരന്തം.
അതേസമയം ട്രെയിന്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന ആവശ്യം ഉയരുമ്ബോള്‍ ദുരന്തഭൂമിയായ ബാലസോര്‍ ഒരുകാലത്ത് അദ്ദേഹത്തിന്റെ കര്‍മഭൂമിയായിരുന്നു എന്നതും ശ്രദ്ധേയം. ഒഡീഷ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അശ്വിനി വൈഷ്ണവ് ബാലസോര്‍ ജില്ലയുടെയും കട്ടക് ജില്ലയിലും കലക്ടറായി ജോലി ചെയ്തിട്ടുണ്ട്.പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട 1999 ചുഴലിക്കാറ്റ് സമയത്ത് യുഎസ് നേവി വെബ്സൈറ്റില്‍ നിന്ന് ചുഴലിക്കാറ്റിന്റെ വിവരങ്ങള്‍ അന്നത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത് ബാലസോര്‍ കലക്ടറായിരുന്ന അശ്വിനി വൈഷ്ണവ് ആയിരുന്നു.
2003 വരെ ഒഡീഷയില്‍ ജോലി ചെയ്ത അദ്ദേഹം പിന്നീട് പ്രധാനമന്ത്രി വാജ്‌പേയിയുടെ ഓഫിസില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതനായി.അവിടെ നിന്ന് ബിജെപിയുമായുള്ള ബന്ധം തുടങ്ങിയ അദ്ദേഹമാണ് ഇന്ന് റയിൽവെ മന്ത്രിയുടെ കസേരയിലുള്ളത്.

Back to top button
error: