KeralaNEWS

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍വെച്ച്‌ സ്ത്രീയെ അപമാനിക്കാൻ ശ്രമം; ക്ഷേത്ര ജീവനക്കാരനെതിരെ കേസെടുത്തു

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍വെച്ച്‌ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ക്ഷേത്രജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം പുലര്‍ച്ചെ ദര്‍ശനത്തിന് എത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവെച്ച്‌ ജീവനക്കാരൻ കയറിപ്പിടിച്ചെന്നാണ് പരാതിക്കാരിയായ  സ്ത്രീയുടെ ആരോപണം. സംഭവത്തില്‍ ബുധനാഴ്ച വൈകിട്ട് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് സ്ത്രീ പരാതി നല്‍കിയത്.
തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സംഭവസ്ഥലത്ത് സിസിടിവി ക്യാമറകളുള്ളതിനാല്‍ ഇതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Back to top button
error: