NEWSWorld

അണക്കെട്ട് തകർന്ന് സൗദിയിൽ കനത്ത നാശനഷ്ടം

റിയാദ്: സൗദിയിൽ അണക്കെട്ട് തകര്‍ന്ന് കനത്ത നാശനഷ്ടം. അല്‍ ഖുറയ്യത്ത് ഗവര്‍ണറേറ്റിലെ  ‘സമര്‍മദാ’ വാലി ഡാം ആണ് തകര്‍ന്നത്.
ഇതേത്തുടർന്ന് വീടുകളില്‍ വെള്ളം കയറുകയും ഹൈവേകളും മറ്റും  വെള്ളത്തിനടിയിലാവുകയും ചെയ്തിട്ടുണ്ട്. നിരവധി കൃഷിയിടങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി എന്നാണ് റിപ്പോർട്ട്.ഒട്ടകങ്ങളും ആടുകളും ഉൾപ്പെടെ നൂറുകണക്കിന് വളർത്തുമൃഗങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട്.
ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.ഇതുവരെയും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Back to top button
error: