തിരുവനന്തപുരം: നാളെ മുതല്‍ വൈദ്യുതി സർചാർജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.യൂണിറ്റിന് പത്തുപൈസ സര്‍ചാര്‍ജ് ഈടാക്കാനാണ് ഉത്തരവിറക്കിയിരിക്കുന്നത്.റഗു ലേറ്ററി കമ്മീഷന് അനുവദിച്ച 9 പൈസക്ക് പുറമെയാണിത്.
ഇതോടെ നാളെ മുതല്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 19 പൈസ കൂടും.അതേസമയം, നേരത്തെ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷന് ഉത്തരവിറക്കിയിരുന്നു.