NEWS

24 മണിക്കൂറിനിടെ 31,522 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,522 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ ആകെ കോവിഡ് രോഗികളുടെ എണ്ണം 97,67,372 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ 3,72,293 സജീവരോഗികളാണുള്ളത്. ഇതു വരെ 92,53,306 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 37,725 പേരാണ് കോവിഡ് മുക്തരായത്. 412 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,41,772 ആയി.

Signature-ad

ആഗോളതലത്തില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,88,38,273 ആയി.

Back to top button
error: