NEWSWorld

തൊടുത്തത് ബഹിരാകാശത്തേക്ക്, പതിച്ചത് കടലില്‍! ഉത്തരകൊറിയന്‍ ചാരഉപഗ്രഹ വിക്ഷേപണം പരാജയം

സോള്‍: വിക്ഷേപണം പരാജയപ്പെട്ട്, ഉത്തരകൊറിയയുടെ ചാരഉപഗ്രഹം കടലില്‍ പതിച്ചു.ചോലിമ1 എന്ന ഉപഗ്രഹമാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. റോക്കറ്റിന്റെ എന്‍ജിനിലെ ഇന്ധനസംവിധാനത്തിലുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടുന്നതിനുള്ള കാരണം. ഉപഗ്രഹം കടലില്‍ വീണതായുള്ള വാര്‍ത്ത കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു.

ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കാന്‍ കൊറിയ തയ്യാറെടുത്തത്. സൈനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ചാരഉപഗ്രഹം വിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്.

Signature-ad

ഉപഗ്രഹ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണകൊറിയയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉപഗ്രഹവിക്ഷേപണം പരാജയപ്പെട്ടത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്നും വീണ്ടും ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഉത്തരകൊറിയന്‍ അധികാരികള്‍ വ്യക്തമാക്കി.

Back to top button
error: