കോഴിക്കോട് : പന്നിയങ്കരയില്‍ ഒന്നര വയസുകാരിയ്ക്ക് ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മിഷന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മെഡിക്കല്‍ സൂപ്രണ്ട്, പന്നിയങ്കര പോലീസ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവരാണ് ബാലാവകാശ കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കുക. സംഭവത്തില്‍ കമ്മിഷന് അംഗം ബബിത ബല്‍രാജ് കഴിഞ്ഞ ദിവസം കുഞ്ഞിനെ സന്ദര്‍ശിച്ചിരുന്നു.
ആരോഗ്യ നില മെച്ചപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തെങ്കിലും കുട്ടിയുടെ ശരീരത്തിലേറ്റ പരിക്ക് സംബന്ധിച്ച് വ്യക്തതയില്ല. ജനനേന്ദ്രിയത്തിന് പരിക്കുകളുമായി മെഡിക്കല്‍ കോളേജിലേക്ക് കഴിഞ്ഞ 20-ാം തിയതി രാത്രിയാണ് ഒന്നരവയസുകാരിയെ ഉമ്മ ആശുപത്രിയില്‍ എത്തിക്കുന്നത്. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ 21 ന് കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തി. ഡോക്ടര്‍മാര്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു.
പോലീസിന്റെ അന്വേഷണത്തില്‍ പ്രശ്നമൊന്നും കണ്ടെത്തിയില്ലെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ബാലാവകാശ കമ്മിഷന് അംഗം ബബിത ബല്‍രാജ് കഴിഞ്ഞ ദിവസം കുട്ടിയെ സന്ദര്‍ശിക്കുകയും ആരോഗ്യ നില വിലയിരുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. പീഡനം നടന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നുണ്ടെങ്കിലും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെ ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. പോലീസിന്റെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെയും റിപ്പോര്‍ട്ടുകളും ഇന്ന് കമ്മിഷന് മുന്നില്‍ സമര്‍പ്പിക്കും.