KeralaNEWS

മണിപ്പൂരില്‍ അരങ്ങേറിയത് വര്‍ഗീയ സംഘര്‍ഷമല്ലെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാര്‍ തോമസ് തറയിൽ

ണിപ്പൂരിൽ അരങ്ങേറിയത് വര്‍ഗീയ സംഘര്‍ഷമല്ലെന്ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാര്‍ തോമസ് തറയില്‍.
മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്.രണ്ടു ഗോത്രങ്ങളിലും ഉള്ളവര്‍ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങള്‍ക്കിരയായവരാണ്. അതുകൊണ്ടുതന്നെ ഈ കലാപം ഗോത്രങ്ങള്‍ തമ്മിലുള്ള വൈരമാണെന്നു പറയേണ്ടിവരും.അല്ലാതെ  വര്‍ഗീയസംഘട്ടനമല്ല.
 

കുക്കികളും മെയ്തെയികളും തമ്മില്‍ ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കങ്ങളാണ് ഇപ്പോൾ കലാപമായി മാറിയത്.മണിപ്പൂര്‍ കലാപത്തില്‍ നിശ്ശബ്ദതപുലര്‍ത്തി എന്നാരോപിച്ചു കേരളത്തിലെ കത്തോലിക്കാസഭയെ ലക്ഷ്യമാക്കി ക്രൂരമായ വിമര്‍ശനങ്ങള്‍ ഈ ദിനങ്ങളില്‍ കാണുവാനിടയായി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കത്തോലിക്ക മെത്രാന്മാരുടെ നിലപാടുമാത്രമേ ഈ കാര്യത്തില്‍ കേരളസഭയും സ്വീകരിച്ചുള്ളു. പോരടിക്കുന്ന രണ്ടു ഗോത്രങ്ങളെയും ഉള്‍ക്കൊള്ളാതെ സഭക്കൊരു നിലപാട് സ്വീകരിക്കാൻ സാധിക്കുകയില്ലെന്ന് മാര്‍ തോമസ് തറയില്‍ പറഞ്ഞു.

Back to top button
error: