KeralaNEWS

നാഗർകോവിൽ-കോട്ടയം പാസഞ്ചർ ആർക്കുവേണ്ടിയാണ് ഓടിക്കുന്നത്..?

16366 നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ് നാഗര്‍കോവില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിനാണ് പുറപ്പെടുന്നത്. ട്രെയിൻ 2.30 ന് തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷനില്‍ എത്തിച്ചേരും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് 2.35 ന് പുറപ്പെട്ട് വൈകുന്നേരം 5.15 ന് കൊല്ലത്ത് എത്തുന്ന സമയക്രമത്തിലാണ് ഈ ട്രെയിന്‍റെ യാത്ര.അതായത് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് എത്താൻ ഏകദേശം മൂന്നു മണിക്കൂറാണ് ട്രെയിന് അനുവദിച്ചിരിക്കുന്നതെന്ന് !
വൈകുന്നേരം 4.10 ന് പരവൂരില്‍ എത്തുന്ന വണ്ടിക്ക് 12 കിലോമീറ്റര്‍ കഴിഞ്ഞ് കൊല്ലം എത്തി അവിടുന്ന് പുറപ്പെടാൻ വീണ്ടും ഒരു മണിക്കൂറാണ് സമയം കൊടുത്തിരിക്കുന്നത്.പലപ്പോഴും ഈ സമയക്രമവും പാലിക്കപ്പെടാറില്ല.
അശാസ്ത്രീയമായ സമയക്രമം കാരണം തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള മിക്ക സ്റ്റേഷനുകളിലും വണ്ടി തോന്നിയപോലെയാണ് ഓടിയെത്തുന്നത്.ഇതുകാരണം വണ്ടിയില്‍ കൃത്യമായി യാത്ര ചെയ്യാൻ കഴിയുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.ഓഫീസുകളിലും മറ്റും ജോലിസ്ഥലങ്ങളിലുമുള്ള യാത്രക്കാര്‍ ഈ അശാസ്ത്രീയത കാരണം യാത്രചെയ്യാൻ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരികരിക്കേണ്ട ഗതികേടിലാണ് ഇന്ന്.
തിരുവനന്തപുരം സെൻട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.50 നുള്ള ജനശതാബ്ദി, മൂന്നിന് പുറപ്പെടുന്ന ചെന്നൈ മെയില്‍ എന്നിവയ്ക്ക് ശേഷം ഈ ട്രയിൻ 3.25 – ന് പുറപ്പെടുന്ന രീതിയില്‍ സമയം ക്രമീകരിച്ചാൽ അത് നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.തിരക്കേറിയ വൈകുന്നേരത്തെ നിരവധി യാത്രക്കാരുടെ ആശ്രയമാണ് നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍. ഈ സര്‍വീസ് പൂര്‍ണമായും പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധമുള്ള റെയില്‍വേയുടെ ഇപ്പോഴത്തെ നടപടിയില്‍ മാറ്റമുണ്ടാകണം എന്നാണ് സ്ഥിരം യാത്രികരുടെ പ്രധാന ആവശ്യം.

Back to top button
error: