KeralaNEWS

പത്തനംതിട്ട ജില്ലയിൽ മുങ്ങിമരണം തുടർക്കഥ

പത്തനംതിട്ട: ജില്ലയിലെ നദികളില്‍ മുങ്ങി മരണം കൂടുമ്പോഴും അനക്കമില്ലാതെ അധികൃതർ.
ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ വെട്ടൂരില്‍ അച്ചൻകോവിൽ ആറ്റിൽ  ഉണ്ടായത്.കുളിക്കാനിറങ്ങിയ രണ്ടു ചെറുപ്പക്കാരാണ് ഇവിടെ മുങ്ങി മരിച്ചത്.മിനിഞ്ഞാന്ന് മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട് 17 വയസ്സുകാരൻ മരിച്ചിരുന്നു.
ജില്ലയിലെ പ്രധാന നദികളായ പമ്ബ, അച്ചൻകോവിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മുങ്ങിമരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്‍റെ കണക്കനുസരിച്ച്‌ 2018 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെയാണ് കൂടുതല്‍ മുങ്ങി മരണങ്ങള്‍ ഉണ്ടായത്. 9വയസുള്ള കുട്ടി മുതല്‍ 83 വയസ് വരെ പ്രായമുള്ളവര്‍ ഇക്കൂട്ടത്തില്‍ ഉണ്ട്.മൊത്തം 89 പേരാണ് മരിച്ചത്.ഇക്കൊല്ലം വേനലവധിക്ക് മാത്രം മരിച്ചവരുടെ സംഖ്യ ഏതാണ്ട് ഇരുപതിനടുത്താണ്.
മരിച്ചവരില്‍ അധികവും നീന്തല്‍ അറിയാത്തവരാണ്. പമ്ബാ നദിയില്‍ പെരിനാട്, വടശ്ശേരിക്കര, ആറന്മുള ഭാഗങ്ങളിലും അച്ചൻകോവിലാറ്റിലെ കോന്നി , വള്ളിക്കോട് , പ്രമാടം ഭാഗങ്ങളിലുമാണ് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടത്. നദികളിലെ അപകട മേഖലകള്‍ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതിനും മരണങ്ങള്‍ ഇല്ലാതാക്കാനുമായി വിശദമായ പദ്ധതി തയ്യാറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നദികളില്‍ കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാൻ ജില്ലാ ഭരണകൂടം ഇടപെട്ട് ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Back to top button
error: