IndiaNEWS

ലോണാവാല- പ്രകൃതി തന്റെ ചട്ടക്കൂടുകൾ കൊണ്ട് മായാജാലം തീർക്കുന്ന പ്രദേശം

റിയാതെ ഇഷ്ടപ്പെട്ടു പോകുന്ന ഒരിടമാണ് ലോണാവാല.പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യം ഇല്ലാത്ത ഒരു ഇടം…
എത്ര തിരക്കാണെങ്കിലും ഏതു കാലാവസ്ഥയാണെങ്കിലും ആളുകൾ വീണ്ടും വീണ്ടും എത്താൻ കൊതിക്കുന്ന ലോണാവാല മുംബൈയ്ക്ക് സമീപമുള്ള മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ്.മഹാരാഷ്ട്രയുടെ നഗരത്തിരക്കിൽ ഇത്രയധികം പച്ചപ്പു നിറഞ്ഞ വേറെ ഒരിടം കണ്ടെത്താൻ സാധിക്കുമോ എന്നത് സംശയമാണ്.
ലോണാവാലയിലെത്തിയാൽ കാഴ്ചകൾ ഒരുപാടുണ്ട്.വ്യൂ പോയിന്റുകളും ഗുഹകളും ഒക്കെയായി വിസ്തരിച്ചു കാണുവാനുള്ള ധാരാളം കാഴ്ചകൾ.എന്നാൽ ഈ ഹിൽ സ്റ്റേഷൻ ജനങ്ങളുടെ ഹൃദയം പിടിച്ചെടുക്കുന്നത് അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.
ടൈഗർ പോയിന്‍റ്

ടൈഗേഴ്സ് ലീപ് എന്നറിയപ്പെടുന്ന ടൈഗർ പോയിന്റാണ് ഇവിടെ കണ്ടിരിക്കേണ്ട ആദ്യത്തെ ഇടം. 650 മീറ്റർ ഉയരത്തിൽ നിന്നുള്ള ഇവിടുത്തെ കാഴ്ചകൾ അത്ഭുതപ്പെടുത്തുന്നവയാണ്. കാടുകളും വെള്ളച്ചാട്ടവും തടാകവും ഒക്കെ കാണുന്ന ഈ വ്യൂ പോയിന്‍റ് ഒരു കാരണവശാലും ഒഴിവാക്കുവാന്‍ പാടില്ലാത്ത ഒന്നാണ്. ഒരു കടുവയുടെ രൂപത്തോട് തോന്നിപ്പിക്കുന്ന സാദൃശ്യമാണ് ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വരാൻ കാരണം.

ലയൺസ് പോയന്റ്

പ്രകൃതി സ്നേഹികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഇവിടുത്തെ ലയൺസ് പോയിന്റ്.അഗാധമായ താഴ്വരകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഒരു പഞ്ഞവുമില്ലാത്ത കാഴ്ചകൾ ഒരു ക്യാന്‍വാസിലെന്ന പോലെ ഇവിടെ നിന്നും കാണാൻ കഴിയും.

കുനെ വെള്ളച്ചാട്ടം
Signature-ad

ഉയരത്തിന്റെ കാര്യത്തിൽ 14-ാം സ്ഥാനത്തു നിൽക്കുന്ന വെള്ളച്ചാട്ടമാണ് ലോനാവാലയ്ക്ക് സമീപത്തുള്ള കുനെ വെള്ളച്ചാട്ടം. 650 അടി ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കണ്ണുകൾക്ക് വിരുന്നൊരുക്കുന്ന ഒന്നാണ്. ഇരട്ട മലനിരകളായ ലോനാവാലയ്ക്കും ഖണ്ഡാവാലയ്ക്കും നടുവിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

 

മുംബൈ പട്ടണത്തില്‍ നിന്നും പൂണെയില്‍ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ ദൂരം വരുന്ന ഈ സ്ഥലത്തേക്ക് റോഡു മാര്‍ഗ്ഗവും, തീവണ്ടി മാര്‍ഗ്ഗവും വിമാന മാര്‍ഗ്ഗവും എത്തിച്ചേരാം.മുംബൈ -പൂണെ തീവണ്ടിപ്പാതയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നാണ് ലോണാവാല. മുംബൈ -പൂണെ എക്സ്പ്രസ്സ്‌ വേയും മുംബൈ -പൂണെ ഹൈ വേയും ലോണാവാലയില്‍ കൂടി കടന്നു പോകുന്നു.വിമാനത്തിലാണ് നിങ്ങളുടെ യാത്രയെങ്കില്‍ പൂണെയാണ് ലോണാവാലക്ക് ഏറ്റവും അടുത്ത് കിടക്കുന്ന വിമാനത്താവളം.

Back to top button
error: