തേനി: തമിഴ്‌നാട്ടിലെ കമ്ബം ടൗണിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്ബൻ എന്ന ആനയെ മയക്കുവെടി വച്ച് പിടികൂടി മേഘമല കടുവാസങ്കേതത്തിനുള്ളില്‍ വിടാൻ ഉത്തരവ്.
തമിഴ്‌നാട് സര്‍ക്കാരാണ് ഉത്തരവിറക്കിയത്.
ഇതിനെ തുടർന്ന് ആനയെ മയക്കുവെടിവെക്കാൻ തമിഴ്‌നാട് വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും നടക്കാത്തതിനാൽ നാളെത്തേയ്‌ക്ക് മാറ്റിവെച്ചു.
ദൗത്യത്തിനായി ആനമലയില്‍നിന്നു മൂന്നു കുങ്കിയാനകളെ എത്തിക്കും. കമ്ബം മേഖലയില്‍ അതീവജാഗ്രത നിര്‍ദേശമുണ്ട്. കമ്ബം ടൗണില്‍ ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതു ലംഘിച്ച 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് ജനം പുറത്തിറങ്ങരുതെന്നു നിര്‍ദേശം നല്‍കി. കമ്ബംമേട്ട് റൂട്ടില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം അരിക്കൊമ്ബൻ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടികളും വനംവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പടക്കം പൊട്ടിച്ചും ആകാശത്തേയ്‌ക്കു വെടിവച്ചു ആനയെ അകറ്റാനാണ് ശ്രമം.