കാസര്‍കോട്: ജില്ലയിലെ പള്ളിക്കര റെയില്‍വെ മേല്‍പ്പാലം യാഥാര്‍ഥ്യമായി. നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദേശീയപാത 66 ലെ പള്ളിക്കര റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിന് സജ്ജമായത്.
ജൂണ്‍ ആദ്യവാരം പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിടും. ഇതോടെ കൊച്ചി മുതല്‍ പനവേല്‍ വരെയുള്ള ദേശീയപാതയിലെ അവസാന ലെവല്‍ ക്രോസ് ഓര്‍മ്മയാകും.
2018 ലാണ് പള്ളിക്കരയില്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം ആരംഭിച്ചത്. എറണാകുളത്തെ ഇകെകെ ഇൻഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല. 68 കോടിയോളം ചെലവില്‍ 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് പാലം നിര്‍മ്മിച്ചത്.