2004ല്‍ സൗദിയില്‍നിന്ന് നാട്ടിലെത്തിയ മാത്യു വര്‍ഗീസ് 2005ല്‍ അല്‍ഗാനിം കമ്ബനിയില്‍ പ്രൊജക്ട് മാനേജരായി കുവൈത്തിലെത്തി. മക്കളെ 12, 6 ക്ലാസുകളിലായി അമേരിക്കല്‍ ഇന്റര്‍നാഷനല്‍ സ്കൂളില്‍ ചേര്‍ത്തു. ജീവിതം പിന്നെയും ശരിയായ വഴിയില്‍ ഓടിത്തുടങ്ങവെ, ഭാര്യ അപ്രതീക്ഷിതമായി കാൻസറിന്റെ പിടിയില്‍ വീണു. വീട്ടുവാടകയും സ്കൂള്‍ ഫീസും ഭാര്യയുടെ ചികിത്സയുമൊക്കെയായി സാമ്ബത്തിക പ്രയാസങ്ങള്‍ ഞെരുക്കിത്തുടങ്ങി. ലോണെടുത്ത് മറികടക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭാരിച്ച ഫീസ് താങ്ങാനാകാതെ മക്കള്‍ പഠനം നിര്‍ത്തി. മൂന്നുവര്‍ഷം മാത്രമേ മാത്യു വര്‍ഗീസിന് ആദ്യ കമ്ബനിയില്‍ ജോലി ഉണ്ടായുള്ളൂ. പിന്നീട് മറ്റൊരു കമ്ബനിയില്‍ ചേര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ ജോലിനോക്കിയെങ്കിലും 60 വയസ്സിലെത്തിയതോടെ ഒഴിയേണ്ടിവന്നു. ജീവിതം വലിയൊരു ശൂന്യതയിലേക്ക് പ്രവേശിച്ചു. 13 വര്‍ഷമായി പല ജോലികള്‍ നോക്കിയെങ്കിലും ഒന്നും ശരിയായില്ല.
12, 6 ക്ലാസുകളില്‍ പഠനം അവസാനിപ്പിച്ച മക്കള്‍ക്കിപ്പോള്‍ 36, 30 വയസ്സായി. ഒരു ജോലിയും ഇല്ലാതെ അവര്‍ വീട്ടില്‍ ഇരിക്കുന്നു. മക്കളുടെ വിസ കാലാവധി കഴിഞ്ഞിട്ട് ഏറെയായി. അത് പുതുക്കാനും പണം വേണം. ഭാര്യയുടെ ചികിത്സക്കും പണം വേണം. നിത്യച്ചെലവുകള്‍ കഴിഞ്ഞുപോണം. ചില ബിസിനസ് ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ശരിയാകുന്നേയില്ല. മാത്യു വര്‍ഗീസിന് ഒരിക്കല്‍ അറ്റാക്ക് വന്നു മടങ്ങിപ്പോയതാണ്. ഇപ്പോള്‍ കടുത്ത പ്രമേഹത്തിന്റെ പ്രശ്നങ്ങളുമുണ്ട്. നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നാട്ടില്‍ പോകാനുമാകില്ല. എന്തുചെയ്യണമെന്നറിയാതെ ദിനങ്ങള്‍ വന്നുപോകുന്നു, ചുറ്റുമുള്ള കുരുക്കുകള്‍ അനുദിനം മുറുകിവരുന്നു. വാതിലിനുപുറത്തുള്ള ഓരോ ആളനക്കങ്ങളും പൊലീസാകുമോ ജയിലിലാകുമോ എന്ന് പേടിപ്പെടുത്തിത്തുടങ്ങിയിരിക്