HealthLIFE

ജീവിതശൈലിയില്‍ മാറ്റം വരുത്തി, കൊളസ്ട്രോള്‍ നിയന്ത്രിക്കാം, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

മ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയിൽ കൃത്യമായ മാറ്റം കൊണ്ടുവന്നാൽതന്നെ പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. മാറിവരുന്ന ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർധിക്കാൻ കാരണം. ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടുകയും ഹാർട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുകയും ചെയ്യാം. അതിനാൽ ജീവിതശൈലിയിൽ മാറ്റം വരുത്തി, കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

  1. ചീരയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളിൽ മുന്നിലാണ് ചീര. വിറ്റാമിൻ ബി, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാൽ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
  2. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണ്.
  3. ഡാർക്ക് ചോക്ലേറ്റാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.
  4. ഓറഞ്ച് അടക്കമുള്ള സിട്രസ് പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും മറ്റും രക്തധമനികൾ കട്ടിയാകുന്നത് തടഞ്ഞ് എൽഡിഎൽ തോത് കുറച്ച് കൊണ്ടു വരുന്നു. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ തോത് കുറയ്ക്കാൻ സഹായിക്കും.
  5. ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നാരുകളും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ചീത്ത കൊളസ്‌ട്രോളിനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിത്തും.
  6. ദിവസവും ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാൻ സഹായിക്കും.
  7. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ എല്ലാം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
  8. കോളിഫ്ലവറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. കലോറിയും കാർബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. കൂടാതെ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ് ഇവ.
  9. കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകൾ ഗുണം ചെയ്യും. അതിനാൽ ദിവസവും ഒരു പിടി നട്സ് കഴിക്കാം.
  10. പപ്പായ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾ‌പ്പെടുന്നത്. പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദവും ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.
Signature-ad

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: