പരുമല: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വൈദിക സംഘത്തിന്റെ ആഗോള വൈദീക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി. പരിശുദ്ധ കാതോലിക്കാ ബാവായുടെ ആമുഖ സന്ദേശത്തെത്തുടര്‍ന്ന് ഡോ: യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ധ്യാനം നയിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മൂന്നു ദിനം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയതു.
ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ തോമസ് മുഖ്യ പ്രഭാഷണം നടത്തുകയും ഫാ ഡോ ജേക്കബ് കുര്യൻ വിഷയാവതരണവും നിർവഹിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വൈദിക സമ്മേളനത്തിൽ പങ്കെടുത്തു. 1200ഓളം വൈദികർ സമ്മേളനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.