KeralaNEWS

രാഖിശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത് സ്വന്തം വീട്ടുകാരുടെ ഭീക്ഷണിയെ തുടർന്ന്; വാട്സാപ്പ് സന്ദേശങ്ങളുമായി അർജ്ജുനിന്റെ കുടുംബം

ചിറയിൻകീഴ്:എസ്എസ്എൽസി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയതിനു പിന്നാലെ ചിറയിൻകീഴില്‍ രാഖിശ്രീ എന്ന വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.സ്വന്തം മാതാപിതാക്കളുടെ ഭീക്ഷണിയെ തുടർന്നാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
രാഖിശ്രീയെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്ന യുവാവിന്റെ കുടുംബമാണ് ഇരുവരും, പ്രണയത്തിലായിരുന്നുവെന്ന് തെളിക്കുന്ന തെളിവുകളുമായി രംഗത്ത് വന്നിരിക്കുന്നത്.പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ അര്‍ജുന്റെ വീട്ടുകാര്‍ അറിയിച്ചു.ആരോപണം ഉയര്‍ന്നതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അര്‍ജുൻ ഇതുവരെ തിരിച്ചെത്തിയില്ലെന്നും അവര്‍ പറഞ്ഞു.
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി വിജയിച്ചതിന്റെ പിറ്റേദിവസമാണ് രാഖിശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടുകാരനായ അര്‍ജുന്‍ എന്ന യുവാവ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ പരാതി.എന്നാൽ അർജുൻ കുട്ടിയെ ‍ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷത്തിലേറെയായി ഇരുവരും സ്നേഹത്തിലായിരുന്നെന്നും അര്‍ജുന്റെ വീട്ടുകാര്‍ വിശദീകരിച്ചു.
എസ്‌എസ്‌എല്‍‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിവരം അറിഞ്ഞതു മുതല്‍ മരണത്തിനു തൊട്ടുമുന്‍പ് വരെയുള്ള കാര്യങ്ങള്‍ വരെ അര്‍ജുനെ രാഖിശ്രീ വാട്സാപ്പില്‍ അറിയിച്ചിരുന്നു.അര്‍ജുനുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതിലെ വിഷമമാണ് അവസാനമായി അയച്ച സന്ദേശമെന്നും കുടുംബം പറഞ്ഞു.മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയ കാര്യവും കുട്ടി പറയുന്നുണ്ട് ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോടും അര്‍ജുന്റെ കുടുംബം പൊലീസിന് കൈമാറി.
അസ്വാഭാവിക മരണത്തിനാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുള്ളത്.സ്കൂളില്‍ പഠിക്കാൻ പോകുന്ന സമയങ്ങളില്‍ ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ യുവാവ് പ്രണയാഭ്യര്‍ഥനയുമായി മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും എസ്‌എസ്‌എല്‍സി ഫലമറി‍ഞ്ഞു സ്കൂളില്‍ പോയപ്പോഴും പിറകേ കൂടി തന്നോടൊപ്പം വരണമെന്നും ഇല്ലെങ്കില്‍ ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ഭീഷണി ഉയര്‍ത്തിയിരുന്നതായുമാണ് പിതാവ് രാജീവ് പരാതിയില്‍ പറയുന്നത്.ആറുമാസം മുൻപു സ്കൂളില്‍ നടന്ന വിദ്യാര്‍ഥി ക്യാംപില്‍ വച്ചാണു യുവാവ് മകളെ പരിചയപ്പെട്ടതെന്നും തുടര്‍ന്നു ഇയാള്‍ പെണ്‍കുട്ടിക്കു മൊബൈല്‍ വാങ്ങി നല്‍കിയെന്നും പരാതിയിലുണ്ട്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് എസ്‌എസ്‌എല്‍സി ഫലമറിയാൻ സ്കൂളില്‍ പോയ ദിവസവും രാഖിശ്രീയെ ചിറയിൻകീഴിലെ ബസ് സ്റ്റോപ്പില്‍ തടഞ്ഞു നിര്‍ത്തി ഭീഷണി ആവര്‍ത്തിച്ചെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: