ഫോട്ടോയിൽ കാണുന്ന സാരി ഒരു പ്രതീകമാണ്.മനുഷ്യത്വത്തിന്റെ പ്രതീകം.കഴിഞ്ഞ ദിവസം ബംഗളൂരു നഗരത്തിൽ പെയ്ത മഴയിൽ കെ ആർ സർക്കിളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു കാറിലെ ആളുകൾ കുടുങ്ങിയിരുന്നു. ആളുകളുടെ കരച്ചിൽ കേട്ട് ഓടി വന്ന പബ്ലിക്ക് ടിവി എന്ന ചാനലിലെ ക്യാബ് ഡ്രൈവർ വിജയും റിപ്പോർട്ടർ നാഗേഷും മറുത്തൊന്നും ആലോചിക്കാതെ വെള്ളത്തിലേക്ക് ചാടി, കാറിൽ നിന്ന് ആളുകളെ പുറത്തേക്ക് കൊണ്ടു വരുന്ന അതേ സമയത്ത് മുകളിൽ നിന്ന ഒരു സ്ത്രീ ആളുകളെ രക്ഷപ്പെടുത്താൻ വേണ്ടി തന്റെ സാരി അഴിച്ചു, ഈ ഇരുമ്പിൽ കെട്ടി താഴേക്ക് ഇട്ടു കൊടുത്തു.
ഒരു നിമിഷത്തേക്ക് ഒന്നും ആലോചിക്കാതെ നഗരമധ്യത്തിൽ വച്ച് തന്റെ സാരി അഴിച്ചു കൊടുത്ത ആ സ്ത്രീ ഒരു മഹത്തായ മാനവികതയുടെ പ്രതീകമാണ്.
തുടർന്ന് അടുത്തുണ്ടായിരുന്ന വേറൊരു സ്ത്രീ തന്റെ ദുപ്പട്ട ഈ സ്ത്രീക്ക് മറയ്ക്കാൻ വേണ്ടി നൽകി. മറ്റൊരു യുവാവ് തന്റെ ഷർട്ട് അഴിച്ച് കൊടുത്ത് ഈ സ്ത്രീയെ ഓട്ടോയിൽ വീട്ടിലേക്ക് പറഞ്ഞയച്ചു.6 പേരുടെ ജീവനാണ് ഇവർ രക്ഷിച്ചത്. ദുരന്തത്തിൽ ഒരാൾ മരിച്ചു.
ഒരു ദുരന്ത സമയത്തിൽ മനുഷ്യനായി പ്രവർത്തിച്ച റിപ്പോർട്ടർ, ക്യാബ് ഡ്രൈവർ, ആ സ്ത്രീ, അവിടത്തെ ജനങ്ങൾ എല്ലാവർക്കും നന്ദി.
ഈ സംഗതി കേരളത്തിലായിരിന്നെങ്കിൽ എന്നൊന്ന് ആലോചിച്ചു പോകുകയാണ്.
റിപ്പാർട്ടർ അപ്പോൾ തന്നെ ലൈവ് റിപ്പോർട്ടിംഗ് തുടങ്ങും.മരിച്ചുവീഴുന്ന ഓരോരുത്തരുടെയും മുഖം വച്ച് രാത്രി അന്തിചർച്ചയും നടത്തും.
രക്ഷാപ്രവർത്തനം പാളുന്നോ ?
എവിടെ NDRF സംഘം ?
ജനങ്ങൾക്ക് വേണ്ട സുരക്ഷ ഒരുക്കാൻ ഗവർമെന്റ് പരാജയപ്പെടുന്നു
പ്രതിപക്ഷ നേതാവിന്റെ വാർത്ത സമ്മേളനം
മുഖ്യമന്ത്രിയുടെ രാജി. അങ്ങനെ അങ്ങനെ ….
ഒരാഴ്ചത്തേക്കുള്ള വകുപ്പാണ്.പക്ഷെ സംഭവിച്ചത് കർണാടകയിലായിപ്പോയി.