NEWS

3 വര്‍ഷത്തിനുളളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം: പ്രധാനമന്ത്രി

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും മൂന്ന് വര്‍ഷത്തിനുളളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ടെലി കമ്യൂണിക്കേഷന്‍ വകുപ്പും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (സിഒഎഐ) ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2020 (ഐഎംസി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Signature-ad

മൂന്നുവര്‍ഷത്തിനുള്ളില്‍ ഹൈ സ്പീഡ് ഫൈബര്‍ ഒപ്റ്റിക് ഡേറ്റ കണക്ടിവിറ്റി നടപ്പാക്കും. ഇന്ത്യയില്‍ മൊബൈല്‍ നിരക്കുകള്‍ വളരെ കുറവാണ്. 5ജി സേവനം ഉറപ്പാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. മൊബൈല്‍ ഉപകരണങ്ങളുടെ നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും മോദി പറഞ്ഞു.

സാങ്കേതികവിദ്യ മാറുന്നതിനനുസരിച്ച് അടിക്കടി മൊബൈല്‍ ഉപകരണങ്ങള്‍ മാറ്റുന്ന സംസ്‌കാരമാണ് നമ്മുടേത്. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു നൂതനമായ മാര്‍ഗം അവലംബിക്കണം. മേഖലയില്‍ വിദേശസ്വദേശ നിക്ഷേപം ആകര്‍ഷിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Back to top button
error: