ബംഗളൂരു: മൈസൂരിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച് യുവതി മരിച്ചു.മാണ്ഡ്യ സ്വദേശിനിയാണ് മരിച്ചത്.
രണ്ടാം പ്ലാറ്റ്ഫോമിനരികിലെ റെയില്‍ പാളത്തിലൂടെ അടുത്ത പ്ലാറ്റ്ഫാമിലേക്ക് പാളം മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.
സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.പാളം മുറിച്ചു കടന്നതിനും വന്ദേഭാരത് ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചതിനുമെതിരെയാണ് കേസ്.