NEWS

കോവിഡ് ബാധിച്ച് ടെലിവിഷന്‍ താരം ദിവ്യ ഭട്ഗര്‍ അന്തരിച്ചു

മുംബൈ: കോവിഡ് ബാധിച്ച് ടെലിവിഷന്‍ താരം ദിവ്യ ഭട്ഗര്‍ അന്തരിച്ചു. 34 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

നവംബര്‍ 28നാണ് ദിവ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നിമോണിയയും പിടിപെട്ട താരത്തിന്റെ ആരോഗ്യനില വഷളായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Signature-ad

പ്രശസ്ത ഹിന്ദി സീരിയല്‍ യേ രിസ്താ ക്യാ കെഹ്ലാത്താ ഹായിലെ ഗുലോബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

പരമ്പരകളിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയരുന്നു. ഉഡാന്‍, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

Back to top button
error: