ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും എഴുത്തുകാരനുമായ പരകാല പ്രഭാകര്‍.
ഭരണത്തില്‍ മോദിയുടെ കാര്യക്ഷമമല്ലെന്നും എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും അദ്ദേഹം തുറന്നടിച്ചു. മോദി ഭരണകൂടത്തെ നിരൂപണം ചെയ്യുന്ന ‘ദി ക്രൂക്ക്ഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേസ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ച് ‘ദ വയറി’ന് നല്‍കിയ അഭിമുഖത്തിലാണ് പ്രഭാകര്‍ തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്.
“സാമ്ബത്തികരംഗത്തടക്കം മോദിയുടെ കഴിവില്ലായ്‌മ അമ്ബരപ്പിക്കുന്നു. 2024ല്‍ മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് സര്‍വനാശമുണ്ടാകും.സമ്ബദ്‌വ്യവസ്ഥ പൂര്‍ണ തകര്‍ച്ചയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്ബദ്‌വ്യവസ്ഥയില്‍ മാത്രമല്ല, മറ്റ് പല മേഖലകളിലും കാര്യക്ഷമതയില്ലാത്തവനായി മാറിയിരിക്കുന്നു.എന്നാല്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുകയും ചെയ്യുന്നതടക്കം ചില കാര്യങ്ങളില്‍ അദ്ദേഹം കാര്യക്ഷമനാണ്.”-ഡോ. പ്രഭാകര്‍ പറഞ്ഞു