LocalNEWS

ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെയും ഭരണ സംവിധാനത്തിൻ്റെ പിഴവുകൾക്കുമെതിരെയും “മെഡിക്കോ സ്പീക്ക്സ് ” സായാഹ്ന പ്രതിഷേധ സദസുമായി കെ.എസ്.യു.

തിരുവനന്തപുരം: ഡോ. വന്ദനാ ദാസിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെയും ഭരണ സംവിധാനത്തിൻ്റെ പിഴവുകൾക്കുമെതിരെയും കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ “മെഡിക്കോ സ്പീക്ക്സ് ” സായാഹ്ന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.

ഡോ. വന്ദനാദാസിൻ്റേത് സർക്കാർ സ്പോൺസേഡ് കൊലപാതകമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ആരോഗ്യ ആഭ്യന്തര വകുപ്പുകളുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച ഉണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി. ആർജ്ജവമുണ്ടെങ്കിൽ മന്ത്രിസഭയിൽ നിന്ന് വീണാ ജോർജിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

Signature-ad

കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് പാലോട് രവി, കെപിസിസി അംഗം കെ.എസ് ഗോപകുമാർ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ ജില്ലാ പ്രസിഡൻ്റുമാരായ ഗോപുനെയ്യാർ, അൻവർ സുൽഫിക്കർ, എ.ഡി തോമസ് സംസ്ഥാന ഭാരവാഹികളായ അരുണിമ.എം.കുറുപ്പ്, ശരത് ശൈലേശ്വരൻ,ആ ദേഷ് സുദർമൻ, ഫർഹാൻ മുണ്ടേരി, മാഹിൻ, ആനന്ദകൃഷ്ണൻ ,സിം ജോ, മിവാ ജോളി, പ്രിയങ്ക ഫിലിപ്പ്,അതുല്യ, പ്രിയങ്ക ഫിലിപ്പ്, തൗഫീക്ക് രാജൻ, ആഘോഷ്.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: