കൊച്ചി: എറണാകുളം ജംക്ഷനിൽ നിന്നും വൈകിട്ട് മംഗലാപുരത്തേക്ക് ട്രെയിൻ ആരംഭിക്കണമെന്ന് ആവശ്യം.വൈകിട്ട് 5:30-ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന രീതിയിൽ സർവീസ് ആരംഭിച്ചാൽ ജോലിക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് അത് പ്രയോജനപ്പെടും.
വൈകിട്ട് മലബാര്‍ ഭാഗത്തേക്ക് മതിയായ ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ ജോലിക്കും മറ്റുമായി കൊച്ചി നഗരത്തെ ആശ്രയിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.നിലവിൽ വൈകിട്ട് നാലുമണിക്കുള്ള ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് പോയാല്‍പ്പിന്നെ ഏഴുമണിക്ക് വരുന്ന തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി മാത്രമാണ് എറണാകുളത്ത് നിന്നും മലബാര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍.
ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി നൂറുകണക്കിന് ആളുകളാണ് ഈ റൂട്ടില്‍ ദിനംപ്രതി യാത്രക്കാരായുള്ളത്.വൈകുന്നേരങ് ങളില്‍ പാസഞ്ചർ ഉൾപ്പടെ ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
റിസർവേഷൻ ഇല്ലാതെ, യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാമെന്നതിനാൽ അന്ത്യോദയ എക്സ്പ്രസ് സര്‍വീസുകളാണ് ഈ സമയങ്ങളിൽ കൂടുതൽ ചേരുന്നത്.പെട്ടന്ന് യാത്ര തീരുമാനിച്ചവർക്കും ഉപയോഗപ്രദമാണ് ഇത്തരം സർവീസുകൾ.ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.