KeralaNEWS

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തോര്‍ത്തുമുണ്ടും മുളക് സ്പ്രേയും 

മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവരുന്ന പ്രതികളില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷയൊരുക്കാന്‍ തോര്‍ത്തുമുണ്ടും മുളക് സ്പ്രേയും വാങ്ങി നൽകി മെഡിക്കൽ സൂപ്രണ്ട്.തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ് സംഭവം.
വൈദ്യപരിശോധനയ്ക്കു കൊണ്ടുവരുന്ന പ്രതികള്‍ അക്രമാസക്തരായാല്‍ കയ്യും കാലും കെട്ടിയിടുന്നതിനാണ് തോര്‍ത്ത്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുളക് സ്പ്രേ.രണ്ടും വാങ്ങി നല്‍കിയത് സൂപ്രണ്ട് തന്നെയാണ്.
കഴിഞ്ഞ ദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്കു കൊണ്ടുവന്ന പ്രതി അക്രമാസക്തനായി ജീവനക്കാർക്ക് നേരെ തിരിഞ്ഞിരുന്നു.രാത്രി 11.45ന് അത്യാഹിത വിഭാഗത്തില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതിയാണ് ജീവനക്കാര്‍ക്കുനേരെ തിരിഞ്ഞത്.
ലഹരി ഉപയോഗിച്ച്‌ ബഹളംവച്ചതിനു തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ 2 പൊലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.ഇയാൾ അക്രമാസക്തമായതോടെ പ്രതിയുടെത്തന്നെ തോളിലുണ്ടായിരുന്ന തോര്‍ത്തുമുണ്ടെടുത്ത് പൊലീസുകാര്‍ കൈകള്‍ പിറകിലേക്കു കെട്ടിയ ശേഷമാണ് പരിശോധന നടത്തിയത്.

Back to top button
error: