വൈത്തിരി: വയനാട് ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസ് റോഡില്‍നിന്നും തെന്നി കൊക്കയിലിലേക്കു ചരിഞ്ഞെങ്കിലും മരത്തില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
മൈസുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസ്സാണ് അപകടത്തില്‍പെട്ടത്.ഉച്ചക്ക് 3.30ഓടെയാണ് ചുരത്തില്‍ എട്ടാം വളവിന് സമീപം നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് ചരിഞ്ഞത്.
ഉള്ളില്‍ കുടുങ്ങിയ യാത്രക്കാരെ മാറ്റുവാഹനങ്ങളിലെ യാത്രക്കാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിന്റെ വശത്തെ ജനല്‍പാളികള്‍ക്കിടയിലൂടെ രക്ഷപ്പെടുത്തി.