CrimeNEWS

കൊച്ചിയില്‍ 12,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി; പാക് പൗരന്‍ അറസ്റ്റില്‍

കൊച്ചി: രാജ്യത്തെ ഞെട്ടിച്ച് വന്‍ മയക്കുമരുന്ന് വേട്ട. 12,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ പാകിസ്ഥാന്‍ പൗരന്‍ അറസ്റ്റിലായിട്ടുണ്ട്.

മാരക ലഹരിമരുന്നും അന്താരാഷ്ട്ര വിപണിയില്‍ വലിയ വിലയുള്ളതുമായ മെതാംഫെറ്റാമിന്‍ ആണ് പിടിച്ചെടുത്തത്.
നാവിക സേനയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും സംയുക്തമായ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു മദര്‍ഷിപ്പില്‍ നിന്നും ഇത്തരത്തിലുള്ള വലിയ ലഹരിവേട്ട ഇന്ത്യന്‍ ഏജന്‍സികളില്‍ നടത്തുന്നത് ഇതാദ്യമാണ്. ഇന്ത്യന്‍ ഏജന്‍സിയുടെ കപ്പലിലായിരുന്നു ലഹരിക്കടത്ത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പേറഷന്‍ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയും ഏറ്റവും വലിയ മെത്താഫെറ്റമിന്‍ വേട്ടയുമാണിതെന്നു നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

Signature-ad

ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിമരുന്ന് നാവിക സേനയുടെ സഹായത്തോടെ കൊച്ചിയിലെത്തിച്ചു. ഇറാഖില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് കടത്താനായിരുന്നു നീക്കമെന്നാണ് സംശയിക്കുന്നത്. 15 ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചി തീരം വഴി മയക്കുമരുന്ന് കടത്താന്‍ സാദ്ധ്യതയുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നിര്‍ണായക നീക്കം.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി പാകിസ്ഥാന്‍ സ്വദേശിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Back to top button
error: