IndiaNEWS

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉള്‍പ്പെടെ 68 പേരുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേ

ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തെ തുടര്‍ന്നുള്ള അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു 2 വര്‍ഷം തടവുശിക്ഷ വിധിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എച്ച്.എച്ച്. വര്‍മ ഉള്‍പ്പെടെ 68 പേരെ ജില്ലാ ജഡ്ജിമാരാക്കി ഉയര്‍ത്തിയ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. സ്ഥാനക്കയറ്റിന് എതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ എച്ച്.എച്ച്. വര്‍മയ്ക്ക് രാജ്‌കോട്ട് ജില്ലാ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്. 65% പ്രമോഷന്‍ ക്വോട്ടയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള പട്ടികയില്‍ വര്‍മ ഉള്‍പ്പെട്ടിരുന്നു. 200 ല്‍ 127 മാര്‍ക്കാണ് ഇദ്ദേഹത്തിനു ലഭിച്ചത്.

Signature-ad

കോലാറില്‍ നടത്തിയ പ്രസംഗത്തിനിടെ ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്’ എന്നു ചോദിച്ചതു മോദിയെന്നു പേരുള്ളവരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലായിരുന്നു രാഹുലിന് ശിക്ഷ. തുടര്‍ന്ന് അദ്ദേഹത്തിന് ലോക്‌സഭാംഗത്വം നഷ്ടമായി. ഈ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെ സൂറത്തിലെ സെഷന്‍സ് കോടതി നിരസിച്ചിരുന്നു.

Back to top button
error: