KeralaNEWS

വീണാ ജോർജ്ജിന്റേത് കഴുതക്കണ്ണീർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തില്‍ വീണാ ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം.
ഗ്ലിസറിന്‍ ഉപയോഗിച്ചാണ് വീണാ ജോര്‍ജ് കരഞ്ഞതെന്നും അത് കഴുതക്കണ്ണീരായിരുന്നുവെന്നും തിരുവഞ്ചൂര്‍ തുറന്നടിച്ചു. സങ്കടമുണ്ടായിരുന്നെങ്കില്‍ സ്വന്തം നിലപാട് തിരുത്തിപ്പറയില്ലേയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
“ഈ മോള്‍ ഒരു ഹൗസ് സര്‍ജനാണ്, അത്ര എക്സ്പീരിയന്‍സ്ഡല്ല. അതുകൊണ്ട് ഇങ്ങനെ ഒരു ആക്രമണമുണ്ടായപ്പോള്‍ ഭയന്നുപോയിട്ടുണ്ടാകും എന്നാണ് മറ്റു ഡോക്ടര്‍മാര്‍ പറഞ്ഞത്”- ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തിന് പിന്നാലെ വീണാ ജോർജ്ജിന്റെ ഈ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.എന്നാല്‍ തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമാക്കി മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു.
വീണാ ജോര്‍ജിനെതിരെ അധിക്ഷേപകരമായ പരാമര്‍ശവുമായി കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും രംഗത്തെത്തി. വീണാ ജോര്‍ജ് നാണം കെട്ടവളാണെന്നായിരുന്നു നാട്ടകം സുരേഷിന്റെ പരാമര്‍ശം. ഡി.സി.സിയുടെ എസ്.പി ഓഫീസ് മാര്‍ച്ചിലാണ് നാട്ടകം സുരേഷിന്റെ പ്രതികരണം.

Back to top button
error: