പത്തനംതിട്ട: വാഹന ഷോറൂമില്‍നിന്നു ബൈക്കുകള്‍ മറിച്ചു വിറ്റ ജീവനക്കാരന് പിടിയിലായി. എക്സ്ചേഞ്ചായി ബൈക്ക് വാങ്ങി മറിച്ച് വിറ്റ് തട്ടിപ്പ് നടത്തിയതിന് ഷോറൂം ജീവനക്കാരന് അറസ്റ്റില്‍. എറണാകുളം നെല്ലാട് സ്വദേശി ജോവി ജോര്‍ജ് (30) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
കുമ്പഴയിലെ ബജാജ് ഷോറൂമിലെ ജോബ് അഡൈ്വസര്‍ ആയി ജോലി നോക്കുമ്പോഴാണ് തട്ടിപ്പ് നടത്തിയത്. ഏഴംകുളം സ്വദേശി ദീപുവിന്റെ ബൈക്ക് മറിച്ചുവിറ്റെന്ന പരാതി പ്രകാരമെടുത്ത കേസില്‍ അന്വേഷണത്തെതുടര്‍ന്ന് പ്രത്യേകസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
വേറെ എട്ടോളം ബൈക്കുകള്‍ ഇയാള്‍ ഷോറൂമില്‍നിന്ന് ഇത്തരത്തില്‍ മറിച്ചു വിറ്റിട്ടുള്ളതായി പരാതി ലഭിച്ചതായി പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.