IndiaNEWS

ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവുകൾ

157 ഒഴിവിലേക്ക്  ബാങ്ക് ഓഫ് ബറോഡ (BOB) അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 17 ആണ്.

ഒഴിവ് വിശദാംശങ്ങള്‍

ആകെ ഒഴിവ്: 157
റിലേഷന്‍ഷിപ്പ് മാനേജര്‍: 66
ക്രെഡിറ്റ് അനലിസ്റ്റ്: 74
ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ് മാനേജര്‍: 17

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത സര്‍വകലാശാല/ സ്ഥാപനത്തില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ പിജി ബിരുദം/ ഡിപ്ലോമ പാസായിരിക്കണം.

അപേക്ഷിക്കേണ്ടത് എങ്ങനെ?

* bankofbaroda(dot)in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
* കരിയര്‍ ടാബിന് കീഴിലുള്ള ‘Current Opportunities’ എന്നതിലേക്ക് പോകുക
* ‘Recruitment for various Positions in MSME Department on Fixed Term Engagement on Contract Basis’ എന്നതില്‍ ‘Apply Now’ ക്ലിക്ക് ചെയ്യുക.
* അപേക്ഷാ ഫോം പൂരിപ്പിക്കുക, രേഖകള്‍ അപ്ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക
*  പ്രിന്റൗട്ട് എടുക്കുക

Back to top button
error: