IndiaNEWS

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡ് കണ്ടില്ല;36 നഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് വിലക്ക്

ചണ്ഡീഗഡ്:മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തത്തിന്റെ പേരിൽ ഹോസ്റ്റലിന് പുറത്തേക്ക് ഇറങ്ങുന്നതിൽ നിന്ന് 36 പിജിഐഎംഇആർ വിദ്യാർത്ഥിനികൾക്ക് വിലക്കേർപ്പെടുത്തി.ചണ്ഡീഗഡിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് എജ്യുക്കേഷനിലെ വിദ്യാർത്ഥിനികൾക്കാണ് വിലക്കേർപ്പെടുത്തിയത്.
ഏപ്രിൽ 30-ന് രാവിലെ 10.30-ന് LT1 തിയറ്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ നഴ്സിംഗ് വിദ്യാർത്ഥികളെ അയക്കാൻ PGIMER ഡയറക്ടറുടെ ഓഫീസിൽ നിന്ന് ഉത്തരവുണ്ടായിരുന്നു. എന്നാൽ 36 പെൺകുട്ടികൾ ഹാജരായില്ല. ഇതേ തുടർന്നാണ് വിദ്യാർത്ഥിനികൾക്കെതിരെ നടപടി എടുത്തതെന്നാണ് റിപ്പോർട്ട്.
അതേസമയം പ്രധാനമന്ത്രിയുടെ പരിപാടി പൊതുജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ മോദി സർക്കാർ അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ചണ്ഡീഗഡ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ലുബാന രംഗത്തുവന്നു. സർക്കാർ നടപടി ഏകാധിപത്യപരവും നിർബന്ധിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: