ദോഹ: ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആകാശച്ചുഴിയില്‍പെട്ടു യാത്രക്കാര്‍ക്ക് പരിക്ക്. ദോഹയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ആണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇന്തോനേഷ്യയിലെ ഡെന്‍പസറിലേക്ക് പുറപ്പെട്ട ക്യു.ആര്‍ 960 വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം ബാങ്കോങ്കില്‍ അടിയന്തിരമായി ഇറക്കി. തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കി.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും ഭക്ഷണവും താമസ സൗകര്യവും ഖത്തര്‍ എയര്‍വേയ്‌സ് ഒരുക്കി. വ്യാഴാഴ്ച ഇവരെ ഡെന്‍പസറിലേക്ക് കൊണ്ട് പോകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. യാത്രക്കിടെയാണ് വിമാനം ആകാശച്ചുഴിയില്‍ അകപ്പെടുന്നത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റങ്കിലും വിമാനം സുരക്ഷിതമായി ബാങ്കോക്കില്‍ ഇറക്കി. ഖത്തര്‍ എയര്‍വേയ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം അറിയിച്ചത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങള്‍ക്ക് ഏറ്റവും പ്രധാനം. പ്രഥമ പരിഗണന നല്‍കുന്നതും അതിനാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് ട്വിറ്ററിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.